ബാങ്കുകളിൽ മെയ് 31 ന് മുമ്പ് കെവൈസി രേഖകൾ പുതുക്കണം

Posted on: May 4, 2021

മുംബൈ : ഈ മാസം 31നകം കെ.വൈ.സി. വിവരങ്ങള്‍ പുതുക്കാത്ത അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമായേക്കുമെന്ന് ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കി എസ്.ബി.ഐ. കോവിഡിനെ തുടര്‍ന്നു പ്രാദേശിക ലോക്ക്ഡൗണുകള്‍ ശക്തമായ സാഹചര്യത്തിലാണ് 31 വരെ സമയം അനുവദിക്കുന്നതെന്നും
വിവരങ്ങള്‍ പുതുക്കുന്നതിന് ശാഖകളില്‍ എത്തേണ്ടതില്ലെന്നും ബാങ്ക് വ്യക്തമാക്കി. രജിസ്ട്രര്‍ ചെയിട്ടുള്ള ഇ-മെയിലിലോ തപാലിലോ ക.വൈ.സി. വിശദാംശങ്ങള്‍ അയച്ചാല്‍ മതിയെന്നും ബാങ്ക് വ്യക്തമാക്കി.

പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, പാന്‍ തുടങ്ങിയവ ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകളായി ബാങ്ക് പരിഗണിക്കും. ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ കെ.വൈ.സി. രേഖകള്‍ നല്‍കുന്നുണ്ടെങ്കിലും ഇവ കാലാ കാലങ്ങളില്‍ പുതുക്കേണ്ടതുണ്ട്.

എസ്.ബി.ഐക്കു പിന്നാലെ മറ്റുബാങ്കുകളും കെ.വൈ.സി. രേഖകള്‍ പുതുക്കുന്നതിന് ഈ മാര്‍ഗ
രേഖ സ്വീകരിക്കുമെന്നാണു വിലയിരുത്തല്‍.

 

 

TAGS: KYC |