കെ വൈ സി ക്ക് സാവകാശം

Posted on: May 6, 2021

കൊച്ചി ; കോവിഡ് പശ്ചത്തലത്തില്‍ ബാങ്കുകളില്‍ കെ.വൈ.സി. രേഖകള്‍ പുതുക്കുന്നതിന് ആര്‍.ബി.ഐ. സാവകാശം അനുവദിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് വരെയാണ് സമയം അനുവദിച്ചത്. ഈ മാസം 31നകം കെ.വൈ.സി. രേഖകള്‍ പുതുക്കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ മരവിച്ചേക്കാമെന്നു പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വാരാദ്യം വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ രണ്ടാംതരംഗം ശക്തമായതുംപ്രാദേശിക നിയന്ത്രണങ്ങള്‍ കടുത്തതും കണക്കിലെടുത്താണ് ആര്‍.ബി.ഐ. ഇളവ് അനുവദിച്ചത്.

ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ കെ.വൈ.സി. രേഖകള്‍ നല്‍കുന്നുണ്ടെങ്കിലും ഇവ കാലാകാലങ്ങളില്‍ പുതുക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ വിഡിയോ കെ.വൈ.സിക്കും ആര്‍.ബി.ഐ. ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 31 വരെ കെ.വൈ.സി. കാരണങ്ങളാല്‍ ഉപയോക്താക്കള്‍
ക്കു സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും ആര്‍.ബി.ഐയുടെ നിര്‍ദേശമുണ്ട്.

TAGS: KYC |