ഡീമാറ്റ് അക്കൗണ്ടിലെ കെവൈസി സെപ്റ്റംബര്‍ 30 വരെ പുതുക്കാം

Posted on: August 2, 2021

മുംബൈ : ഡീമാറ്റ് അക്കൗണ്ടുകളുടെ കെ.വൈ.സി. വിവരങ്ങള്‍ പുതുക്കാനുള്ള സമയം സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ തീരുമാനിച്ചു.

നിലവിലുള്ള അക്കൗണ്ടുകളിലെ പേര്, വിലാസം, സ്ഥിരംവിലാസം, പാന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം,  വരുമാനപരിധി തുടങ്ങിയ വിവരങ്ങളാണ് പുതുക്കേണ്ടത്.

31-നകം കെ.വൈ.സി. പുതുക്കാത്തവരുടെ ഡീമാറ്റ് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ അക്കൗണ്ടുകളില്‍ ഈ വിവരങ്ങള്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണമെന്നും സെബി നിര്‍ദേശിച്ചിട്ടുണ്ട്.

 

TAGS: KYC |