സിന്‍ഡിക്കേറ്റ് ബാങ്ക് കൊച്ചിയില്‍ സോണല്‍ ഓഫീസ് തുറന്നു

Posted on: November 16, 2019

കൊച്ചി : ചെറുകിട, ഇടത്തരം സംരംഭകരുടെ സാമ്പത്തിക ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്നു ബാങ്കിന്റെ എല്ലാ തലത്തിലും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സിന്‍ഡിക്കറ്റ് ബാങ്ക് എംഡിയും സിഇഒയുമായ മൃത്യുഞ്ജയ് മഹാപത്ര. സിന്‍ഡിക്കറ്റ് ബാങ്ക് കേരള സോണല്‍ ഓഫീസ് എം.ജി. റോഡ് മെട്രോ സ്‌റ്റേഷന്റെ മൂന്നാം നിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സോണല്‍ ഓഫിസ് കേരളത്തിലെ പ്രവര്‍ത്തനത്തിനു കൂടുതല്‍ കരുത്തു നല്‍കും. കേരളത്തില്‍ നിക്ഷേപങ്ങളും വായ്പകളുമായി 20,093 കോടിയുടെ ബിസിനസാണുള്ളത്. കേരളത്തിലെ 6 റീജനല്‍ ഓഫീസുകളും 237 ശാഖകളും പുതിയ സോണല്‍ ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കും.

TAGS: Syndicate Bank |