ഐഒബി എംഎസ്എംഇ വിഭാഗങ്ങൾക്ക് 59 മിനിട്ടിനുള്ളിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുടെ പരിധി 5 കോടി രൂപയായി വർധിപ്പിച്ചു

Posted on: August 17, 2019

കൊച്ചി : ഇന്ത്യൻ ഓവർസീസ് ബാങ്ക് എംഎസ്എംഇ വിഭാഗങ്ങൾക്ക് 59 മിനിട്ടിനുള്ളിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുടെ പരിധി 5 കോടി രൂപയായി വർധിപ്പിച്ചു. വായ്പക്കാരില്‍ നിന്നുള്ള ആവശ്യം അനുസരിച്ച്  ഈ പ്ലാറ്റ്‌ഫോമിന് കീഴില്‍  മറ്റ്  റീട്ടെയില്‍ ഉത്പന്നങ്ങളും (ഭവന വായ്പയും വ്യക്തിഗത വായ്പയും) നല്‍കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അനുസരിച്ച് എംസിഎല്‍ആര്‍ 10 മുതല്‍ 15 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) കുറച്ചു.

എംഎസ്എംഇ വിഭാഗത്തിന് 5 കോടി രൂപയുടെ പരിധി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും റീട്ടെയ്ൽ, വ്യക്തിഗത വായ്പ വിഭാഗങ്ങളിലേക്ക് അനുമതി നല്‍കുന്നതിലൂടെയും റീട്ടെയ്ൽ
ഉത്പന്നങ്ങളെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നതിലൂടെയും ബാങ്കിന്റെ എംഎസ്എംഇ, റീട്ടെയ്ൽ വിഭാഗത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. ഇതുവഴി വായ്പ എടുക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കും.