ഐഡിബിഐ ബാങ്കിൽ വിദേശ ഇന്ത്യക്കാർക്ക് അക്കൗണ്ട് തുറക്കാൻ ഓൺലൈൻ സംവിധാനം

Posted on: April 17, 2019


കൊച്ചി: നേരിട്ടു ശാഖയില്‍ എത്താതെയും പേപ്പറില്‍ അപേക്ഷയും, പേപ്പര്‍ കെവൈസിയും നല്‍കാതെയും വിദേശ ഇന്ത്യക്കാര്‍ക്ക് തല്‍സമയം അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്ന എന്‍ആര്‍ഐ-ഇന്‍സ്റ്റ-ഓൺലൈൻ സംവിധാനം ഐഡിബിഐ ബാങ്ക് ലഭ്യമാക്കി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) അംഗ രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്ന വിദേശ ഇന്ത്യക്കാര്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് എന്‍ആര്‍ഐ-ഇന്‍സ്റ്റ-ഓൺലൈൻ വഴി ശാഖ തെരഞ്ഞെടുത്ത് ആവശ്യമായ രേഖകള്‍ അപ്‌ലോഡ്  ചെയ്താല്‍ മതി. അപ്ലോഡ് ചെയ്ത രേഖകളുടെ പരിശോധനയ്ക്കുശേഷം അപ്പോള്‍ തന്നെ അക്കൗണ്ട് സജീവമാകും.

TAGS: IDBI |