ഐഡിബിഐ ബാങ്ക് വായ്പാ പലിശ നിരക്ക് കുറച്ചു

Posted on: April 12, 2019

കൊച്ചി:ഐഡിബിഐ ബാങ്ക് വിവിധ കാലയളവുകളിലേക്കുള്ള വായ്പാ പലിശ നിരക്കില്‍ 0.05-0.1 ശതമാനം കുറവു വരുത്തി. പുതിയ നിരക്കുകള്‍ ഏപ്രില്‍ 12- ന് നിലവില്‍ വന്നു.

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെന്‍ഡിംഗ് റേറ്റ് ( എംസിഎല്‍ ആര്‍)അടിസ്ഥാനമാക്കി നല്‍കി ഒരു വര്‍ഷത്തെ വായ്പയ്ക്ക് പലിശ നിരക്ക് 9 ശതമാനമായി കുറച്ചു. ആറുമാസം, രണ്ടു വര്‍ഷം കാലയളവിലെ എംസിഎല്‍ആര്‍ യഥാക്രമം 8.60 ശതമാനവും 9.25 ശതമാനവുമാണ്. ഒരു മാസത്തെ എംസിഎല്‍ആര്‍ 8.15 ശതമാനവും മൂന്നു മാസത്തേത് 8.40 ശതമാനവും മൂന്നു വര്‍ഷത്തേത് 9.30 ശതമാനവുമാണ്.

TAGS: IDBI |