ഇ എം സി യിൽ മുത്തൂറ്റ് ഫിനാൻസ് എടിഎം

Posted on: September 15, 2014

Muthoot-ATM-Launch-big

കൊച്ചി പാലാരിവട്ടം ബൈപാസിലെ, എറണാകുളം മെഡിക്കൽ സെന്ററിൽ മുത്തൂറ്റ് ഫിനാൻസ് എ ടി എം തുറന്നു. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റിന്റെ സാന്നിധ്യത്തിൽ എറണാകുളം മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ സി.ഐ.ഗോപാലൻ എടിഎമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മുത്തൂറ്റ് പ്രഷ്യസ് മെറ്റൽ കോർപറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി .ഇ. മത്തായി, മുത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് എ.ജി.എം ബാബു ജോൺ മലയിൽ, എറണാകുളം മെഡിക്കൽ സെന്ററിലെ ചീഫ് പീഡിയാട്രിഷ്യനും നിയോനേറ്റോളജിസ്റ്റുമായ ഡോ. ടി. വി. രവി, പ്ലാസ്റ്റിക് സർജനും കൺസൾട്ടന്റുമായ ഡോ. പി. എം. ചാക്കോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഈ വർഷം 1000 വൈറ്റ് ലേബൽ എ ടി എമ്മുകൾ ആരംഭിക്കാനാണ് മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നത്. ഇതു വരെ 110 എണ്ണം തുറന്നു. അടുത്ത വർഷം 2000 വൈറ്റ് ലേബൽ എ ടി എമ്മുകൾ കൂടി തുറക്കും. മൂന്നു വർഷം കൊണ്ട് 6000 എടിഎമ്മുകളാണ് ലക്ഷ്യം. ഇതിൽ 65 ശതമാനം ഗ്രാമീണ മേഖലയിലും അർദ്ധ-നഗര മേഖലയിലുമായിരിക്കും.

എഫ്.ഐ.എസ് പേമെന്റ് സൊലൂഷൻസ് ആൻഡ് സർവീസസ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയാണ് മുത്തൂറ്റ് എടിഎമ്മുകൾ പ്രവർത്തിപ്പിക്കുന്നത്. സ്‌പോൺസർ ബാങ്ക് എന്ന നിലയിൽ ഫെഡറൽ ബാങ്ക് സഹകരിക്കുന്നു. എല്ലാ ബാങ്കുകളുടെയും ഡെബിറ്റ് കാർഡുകൾ മുത്തൂറ്റ് എടിഎമ്മുകളിലൂടെയും ഉപയോഗിക്കാം.