ഐസിഐസിഐ ബാങ്ക് ഫെരാറി ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി

Posted on: March 15, 2016

ICICI-Bank-Ferrari-credit-c

കൊച്ചി : ഇറ്റാലിയൻ കാർ നിർമാതാക്കളായ ഫെരാറിയുമായി ചേർന്ന് ഐസിഐസിഐ ബാങ്ക് ഫെരാറി ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. ഫെരാറി പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ഫെരാറി സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് എന്നിങ്ങനെ രണ്ടിനം കാർഡുകളാണ് വിസ പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായിട്ടാണ് ഫെരാറി റേഞ്ച് ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നത്.

ഫെരാറി ലക്ഷ്വറി ബ്രാൻഡ് ഇഷ്ടപ്പെടുന്ന മോട്ടോർ സ്‌പോർട്‌സ് പ്രേമികൾക്ക് നിരവധി പ്രത്യേക ആനൂകൂല്യങ്ങൾ ഈ കാർഡ് ലഭ്യമാക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് ജനറൽ മാനേജർ കുശാൽ റോയി കാർഡു പുറത്തിറക്കിക്കൊണ്ടു പറഞ്ഞു. ഈ സംരഭത്തിൽ പങ്കാളിയാകുന്നതിൽ തങ്ങൾക്കു വളരെ സന്തോഷമുണ്ടെന്ന് വിസയുടെ ഗ്രൂപ്പ് കൺട്രി മാനേജർ ഇന്ത്യ ടി. ആർ. രാമചന്ദ്രൻ പറഞ്ഞു.

ഈ കാർഡ് ഉപയോഗിച്ചു ഏറ്റവും കൂടുതൽ ചെലവഴിച്ചവർക്ക് ഓരോ കലണ്ടർ വർഷവും ഫെരാറി ചലഞ്ച് മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും. കൂടാതെ ഫെരാറി ഫാക്ടറിയും മ്യൂസിയവും സന്ദർശിക്കുകയും ഫെറാറി സംഘടിപ്പിക്കുന്ന ഇവന്റിൽ പങ്കെടുക്കുകയും ചെയ്യാം. സ്‌കൂഡേറിയ ഫെരാറി വാച്ച് സമ്മാനമായി ലഭിക്കുകയും ചെയ്യും. ഈ കാർഡ് ഉടമകൾക്കു ഇറ്റലിയിലെ മാരനെല്ലോയിലെ ഫെരാറി സ്റ്റോറിൽ 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഓൺലൈൻ ഫെരാറി സ്റ്റോർ, മിന്ത്ര ഡോട്ട് കോം എന്നിവയിൽ യഥാക്രമം 15 ശതമാനം, 10 ശതമാനം വീതം ഡിസ്‌കൗണ്ട് ലഭിക്കും.

എയർപോർട്ട് ലോഞ്ചുകളിൽ സൗജന്യ പ്രവേശനം, ബുക്ക്‌മൈ ഷോയിൽ ഒന്നു ബുക്ക് ചെയ്യുമ്പോൾ ഒന്നുംകൂടി ലഭിക്കുന്നു. ഇന്ത്യയിലെ 800 റെസ്റ്റോറന്റുകളിൽ 15 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. എച്ച്പിസിഎൽ പമ്പുകളിൽ ഓരോ 4000 രൂപ ചെലവിടുമ്പോഴും ഇന്ധനച്ചെലവിൽ 2.5 ശതമാനം സർച്ചാർജ് ലാഭിക്കുവാൻ സാധിക്കും.