ഗോ ഫസ്റ്റിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കി

Posted on: July 22, 2023

ന്യൂഡല്‍ഹി : സര്‍വീസ് പുനരാരംഭിക്കാന്‍ ഗോ ഫസ്റ്റ് വിമാനകമ്പനിക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഉപാധികളോടെ അനുമതി നല്‍കി. 15 വിമാനങ്ങള്‍ക്ക് പ്രതിദിനം 114 സര്‍വീസുകള്‍ നടത്താം.

സാമ്പത്തിക പ്രതിസന്ധിയും എന്‍ജിനുകള്‍ ലഭിക്കുന്നതിലെ കാലതാമസവും മൂലം മേയ് മൂന്നിനാണ് ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയത്. കമ്പനിയുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി, ദേശീയ കമ്പനി നിയമട്രൈബ്യൂണല്‍ എന്നിവിടങ്ങളിലുള്ള കേസുകളിലെ വിധി കൂടി കണക്കിലെടുത്ത് സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന് ഡിജിസിഎ വ്യക്തമാക്കി. സര്‍വീസ് നടത്തു
ന്നതിനുള്ള താല്‍ക്കാലിക ഫണ്ടും കമ്പനി കണ്ടെത്തണം.

സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള രൂപരേഖ കഴിഞ്ഞ മാസം 28നാണ് ഡിജിസിഎയ്ക്ക് കമ്പനി സമര്‍പ്പിച്ചത്. 26 വിമാനങ്ങള്‍ക്ക് പ്രതിദിനം 160 സര്‍വീസ് നടത്താന്‍ കഴിയുമെന്നായിരുന്നു കമ്പനിയുടെ വാദം. പൈലറ്റുമാരുടെ ക്ഷാമം കണക്കിലെടുത്താണ് വിമാനങ്ങളുടെ എണ്ണം 15 ആയി കുറച്ചത്. പ്രതിദിനം 195 സര്‍വീസുകളാണ് മുന്‍പ് ഗോഫസ്റ്റ് നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നി
യമ ട്രൈബ്യൂണലിനെ കമ്പനിസമീപിച്ചിരുന്നു.

 

TAGS: Go First |