ഗോ എയര്‍ ഇനി ഗോ ഫസ്റ്റ്

Posted on: May 15, 2021

മുംബൈ : ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ ഗോ എയറിന്റ പേരുമാറുന്നു. ഗോ ഫസ്റ്റ് എന്ന പേരില്‍ റീ ബ്രാന്‍ഡ് ചെയ്ത കമ്പനി അള്‍ട്രാ ലോ കോസ്റ്റ് കരിയര്‍ വിഭാഗത്തിലേക്ക് മാറാനും പദ്ധതിയിടുന്നു. പോയിന്റ് ടുപോയന്റ് സര്‍വീസ് രീതി നടപ്പാക്കാനാണ് ശ്രമം. പത്രപരസ്യങ്ങളിലൂടെയാണ് പുതിയ പേരുസംബന്ധിച്ച് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ഔദ്യോഗികമായി വിമാനങ്ങളിലും വെബ്‌സൈറ്റിലും ഇനിയും പേരുമാറിയിട്ടില്ല. ഇതിനുപിന്നാലെ 3,600 കോടി രൂപയുടെ ഐ.പി.ഒ. നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്കു (സെബി) മുമ്പാകെ ഗോ എയര്‍ലൈന്‍ അപേക്ഷയും നല്‍കി.

TAGS: Go First |