ഗോ ഫസ്റ്റ് ജൂണ്‍ 4 വരെ സര്‍വിസ് റദ്ദാക്കി

Posted on: May 31, 2023

ന്യൂ ഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയിലായ ഗോഫസ്റ്റ് ജൂണ്‍ 4 വരെയുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി. മേയ് 30 വരെയുള്ള സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു.

മേയ് 26 ന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കമ്പനിക്ക് ഇതിനു കഴിഞ്ഞില്ല. യാത്രാതടസ്സം നേരിടുന്നവര്‍ക്ക് മുഴുവന്‍ തുകയും കമ്പനി റീഫണ്ട് നല്‍കും.

 

TAGS: Go First |