യാത്രക്കാർക്ക് ആനുകൂല്യങ്ങളുമായി സിയാലും എയർ ഇന്ത്യ എക്‌സ്പ്രസും

Posted on: September 9, 2021

കൊച്ചി : കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും (സിയാല്‍), എയര്‍ ഇന്ത്യ എക്‌സ്പ്രസും യാത്രക്കാര്‍ക്ക് പുതിയ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. സിയാല്‍ മാനേ
ജിംഗ് ഡയറക്ടറും സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസസ് ലിമിറ്റഡിന്റെ എക്‌സി
ക്യൂട്ടീവ് ചെയര്‍മാനുമായ എസ്.സുഹാസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍
അലോക് സിങ്ങുമാണ് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അന്താരാഷ്ട്ര ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 15 മുതല്‍ 20 ശതമാനം വരെ കിഴിവ് ലഭിക്കും. ഇതിനു പുറമെ എല്ലാ യാത്രക്കാരെയും ഉള്‍പ്പെടുത്തിയുള്ള നറുക്കെടുപ്പ് പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.

നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാര്‍ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസിന്‍ സൗജന്യടിക്കറ്റുകള്‍ ലഭിക്കും. സിയാലില്‍നിന്ന് ഏറ്റവുമധികം അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.