എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് കോവിഡ് കവറേജും ക്വാറന്റീന്‍ ചെലവും നല്‍കും

Posted on: July 25, 2020

കൊച്ചി : യാത്രക്കാര്‍ക്ക് കോവിഡ് 19 കവറേജും ക്വാറന്റീന്‍ ചെലവുകളും നല്‍കി എമിറേറ്റ്‌സ്.

വിമാന യാത്രക്കിടെ രോഗം ബാധിച്ചാല്‍ 1.3 കോടിയുടെ മെഡിക്കല്‍ ചിലവും ക്വാറന്റീന് പ്രതിദിനം 8591 (14 ദിവസത്തേക്ക്) രൂപയുമാണ് വിമാനക്കമ്പനി നല്‍കുക. എല്ലാ ക്ലാസിലെയും യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭിക്കും.

രാജ്യാന്തര യാത്രകള്‍ക്കുള്ള ആത്മവിശ്വാസം ഉപയോക്താക്കളിലുണ്ടാക്കുകയാണു ലക്ഷ്യമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും പറഞ്ഞു.

TAGS: Emirates |