ജോയ് ആലുക്കാസ് ഒരുക്കിയ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി

Posted on: June 17, 2020

ലോക്ക് ഡൗണില്‍ കുടുങ്ങിയ ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ ജോയ് ആലുക്കാസ് ഒരുക്കിയ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി. 143 മുതിര്‍ന്നവരും 25 കുട്ടികളും 6 നവജാതശിശുക്കളും ഉള്‍പ്പടെ 174 യാത്രക്കാരുമായി ഷാര്‍ജയില്‍ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിമാനം പുലര്‍ച്ചെ 4.15ന് നെടുമ്പാശ്ശേരിയിലെത്തി.

മുഴുവന്‍ യാത്രക്കാരുടെയും റാപ്പിഡ് ടെസ്റ്റ് ഫലം അനുകൂലമായിരുന്നു. ജീവനക്കാരുടെ സംരക്ഷണം ധാര്‍മിക ഉത്തരവാദിതത്വമാണെന്ന ബോധ്യം കൊണ്ടാണു ചാര്‍ട്ടേജ് വിമാനം ക്രമീകരിച്ചതെന്നു ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.