ജോയ് ആലുക്കാസിൽ ഗ്ലിറ്റർ ഓഫ് ഇന്ത്യ എക്‌സിബിഷൻ

Posted on: December 7, 2020

 

തൃശൂര്‍ : ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ എന്നിവയുടെ മികച്ച കളക്ഷനുകള്‍ അണിനിരത്തി ഏറ്റവുംവലിയ എക്‌സിബിഷനായ ”ഗിറ്റര്‍ ഓഫ് ഇന്ത്യ’ അവതരിപ്പിച്ച് ജോയ് ആലുക്കാസ്. ബെഡല്‍ ജ്വല്ലറിയില്‍ പ്രത്യേക ശ്രദ്ധചെലുത്തിക്കൊണ്ട് ഏറ്റവും പുതിയ ഡിസൈന്‍ ന്റുകള്‍ ആഭരണപ്രമികള്‍ക്കു പരിചയപ്പെടുത്തുകയാണ് എക്‌സിബിഷനിലൂടെ. ഉപഭോക്താക്കള്‍ക്കു സമ്മാനമായി സ്വര്‍ണനാണയങ്ങളും നല്കുന്നു.

കണ്ടംപററി ഡിസൈനുകളും എക്‌സിബിഷനില്‍ ഒരുക്കിയിട്ടുണ്ട്. ജോയ് ആലുക്കാസിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും എക്‌സിബിഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. 50,000 രൂപയ്‌ക്കോ അതിനു മുകളിലോഉള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് പര്‍ച്ചേസുകള്‍ക്ക് 500 മില്ലിഗ്രാം ഗോള്‍ഡ് കോയിനും 50,000 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള പ്രഷ്യസ് സ്റ്റോണ്‍പര്‍ച്ചേസുകള്‍ക്ക് 200 മില്ലിഗ്രാം ഗോള്‍ഡ് കോയിനും ആണ് സമ്മാനമായി നല്‍കുക. ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കു സൗജന്യഇന്‍ഷ്വറന്‍സും, ലൈഫ്‌ലോംഗ് സൗജന്യ മെയിന്റനന്‍സും ജോയ് ആലുക്കാസ് ഉറപ്പുനല്‍കുന്നു.

TAGS: Joy Alukkas |