ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ തിളക്കം -5 തൃശ്ശൂരില്‍

Posted on: February 21, 2021

തൃശ്ശൂര്‍ : കാഴ്ചപരിമിതര്‍ക്ക് കൈത്താങ്ങായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന തിളക്കം -5 പരിപാടി തൃശ്ശൂരില്‍ നടക്കും.

പദ്ധതിയുടെ മൂന്നാംഘട്ടം ഫെബ്രുവരി 23, ചൊവ്വാഴ്ച രാവിലെ 11-ന് തൃശ്ശൂര്‍ റൗണ്ട് ഈസ്റ്റിലുള്ള ജോയ് ആലുക്കാസ് ഷോറൂമിലാണ് നടക്കുക. കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. കാഴ്ചപരിമിതര്‍ക്ക് പ്രത്യേക സോഫ്റ്റ്വേറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സ്മാര്‍ട്ട് ഫോണുകളുടെ വിതരണവും ചടങ്ങിന്റെ ഭാഗമായി നടത്തും.

 

TAGS: Joy Alukkas |