കൊച്ചി വിമാനത്താവളം ; പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പദ്ധതി

Posted on: April 25, 2020

കൊച്ചി : കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുമുമ്പ് ജില്ലാ തലത്തില്‍ പ്രത്യേക കര്‍മ്മപദ്ധതി രൂപവത്ക്കരിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

വിദേശത്തു നിന്നു നാട്ടിലേക്ക് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി ആരംഭിച്ച സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിലേക്കു മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.

സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി പ്രഥമിക പരിശോധ നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയില്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത്. വിമാനത്താവളത്തില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥീരികരിച്ച സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തു. തുറമുഖത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പ്രതിനിധികളും അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു.

TAGS: Cial |