ബംഗലുരു-കൊച്ചി സെക്ടറിൽ രണ്ട് അധിക സർവീസുകളുമായി ഇൻഡിഗോ

Posted on: August 28, 2017

കൊച്ചി : ഓണം ആഘോഷിക്കാനായി നാട്ടിൽ പോകുന്നവർക്കായി ഇൻഡിഗോ ബംഗലുരുവിനും കൊച്ചിക്കും ഇടയിൽ സെപ്തംബർ 3 മുതൽ 10 വരെ രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് 1498 രൂപ മുതൽ ആരംഭിക്കുന്ന നിരക്കിൽ ഇൻഡിഗോ വെബ്‌സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

യാത്രക്കാരോടൊപ്പം ഉത്സവകാല ആവേശം പങ്കുവയ്ക്കാൻ ഞങ്ങൾക്ക് അതിയായ ആഹ്ലാദമുണ്ടെന്ന് ഇൻഡിഗോ ചീഫ് കമേഴ്‌സ്യൽ ഓഫീസർ ശ്രീ. സഞ്ജയ് കുമാർ പറഞ്ഞു. ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കൂടുതൽ ചോയ്‌സുകൾ നൽകുന്നതിനൊപ്പം ഇൻഡിഗോ തുടർന്നും കൃത്യതയുള്ളതും താങ്ങാവുന്ന നിരക്കിലുള്ളതുമായ യാത്രാനുഭവം സമ്മാനിക്കുന്നതാണെന്ന് അദേഹം കൂട്ടിച്ചേർത്തു.