ഇത്തിഹാദ് പാർട്‌ണേഴ്‌സ് സഖ്യത്തിന് തുടക്കമായി

Posted on: October 15, 2014

Etihad-Airways-Partners-big

ഇത്തിഹാദ് എയർവേസിന്റെ നേതൃത്വത്തിൽ ആറ് വിമാന കമ്പനികളുടെ സഹകരണത്തോടെ ഇത്തിഹാദ് പാർട്‌ണേഴ്‌സ് സഖ്യത്തിന് തുടക്കമായി. ഇന്ത്യയിൽ നിന്നുള്ള ജെറ്റ് എയർവേസിനെ കൂടാതെ എയർ ബെർലിൻ, എയർ സെർബിയ, എയർ സീഷെൽസ്, ഡാർവിൻ എയർലൈൻ എന്നിവർ സഖ്യത്തിൽ പങ്കാളികളാണ്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ നെറ്റ്‌വർക്കിലും സമയക്രമത്തിലും യാത്ര ചെയ്യാനും, മെച്ചപ്പെട്ട ഫ്രീക്വന്റ് ഫ്‌ലയർ ബെനിഫിറ്റുകൾ നേടാനും പുതിയ കൂട്ടായ്മ സഹായകമാകും.

തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ സെയിൽസ് ടീം, പൈലറ്റ് – കാബിൻ ക്രൂ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സംയുക്ത സംവിധാനങ്ങൾ ലഭ്യമാക്കും. സമാന സ്വാഭാവമുള്ള വിമാന കമ്പനികളുടെ കൂട്ടായ്മയിലൂടെ യാത്രക്കാർക്ക് ലളിതവും മേന്മയേറിയതുമായ ഫ്രീക്വന്റ് ഫ്‌ലയർ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതായി ഇത്തിഹാദ് എയർവേസിന്റെ പ്രസിഡന്റും സിഇഒയുമായ ജെയിംസ് ഹോഗൻ പറഞ്ഞു.