എയർഏഷ്യ ഇന്ത്യ ഹൈദരബാദ് – കൊച്ചി സർവീസ് ആരംഭിക്കുന്നു

Posted on: September 23, 2016

airasia-india-airbus-a-320

ഹൈദരാബാദ് : എയർ ഏഷ്യ ഇന്ത്യ ഒക്‌ടോബർ 8 മുതൽ ഹൈദരാബാദ് – കൊച്ചി സർവീസ് ആരംഭിക്കുന്നു. പ്രതിദിനം രണ്ട് സർവീസുകൾ വീതമുണ്ടായിരിക്കും.

രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ച് ബംഗലുരു, ഗോവ പ്രതിദിന സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഒക്‌ടോബർ 8 മുതൽ ഹൈദരാബാദ് – ബംഗലുരു സെക്ടറിൽ പ്രതിദിനം രണ്ട് സർവീസുകൾ കൂടി ആരംഭിക്കും.

ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും 9 ആഭ്യന്തര വിമാനക്കമ്പനികൾ 33 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുന്നുണ്ട്. നാല് ഇന്ത്യൻ വിമാനക്കമ്പനികളും 15 വിദേശവിമാനക്കമ്പനികളും ചേർന്ന് 19 രാജ്യാന്തര ഡെസ്റ്റിനേഷനുകളിലേക്കും സർവീസ് നടത്തിവരുന്നു.