ഗോ എയർ 72 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകി

Posted on: July 13, 2016

GoAir-Airbus-A320-neos-Bigമുംബൈ : ഗോ എയർ 72 എയർബസ് എ 321 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി. പ്രൈസ് ലിസ്റ്റനുസരിച്ച് 7.7 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2011 ൽ മറ്റൊരു 72 വിമാനങ്ങൾക്കും ഗോ എയർ ഓർഡർ ചെയ്തിരുന്നു.

വരുംവർഷങ്ങളിൽ ആഭ്യന്തര-വിദേശ സർവീസുകൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നതെന്ന് ഗോ എയർ സിഇഒ വോൾഗാംഗ് പ്രോക് ഷ്വാസർ പറഞ്ഞു.