ഇറാൻ 100 ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നു

Posted on: June 21, 2016

IranAir-Airbus-A310-300-Big

ദുബായ് : ഇറാൻ 100 ബോയിംഗ് വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇടപാട് എന്ന് ഇറാൻ സിവിൽ ഏവിയേഷൻ അഥോറിട്ടി വ്യക്തമാക്കി.

ഇറാനിലെ 250 വിമാനങ്ങളിൽ 230 കാലപ്പഴക്കം ചെന്നവയാണ്. ദേശീയ വിമാനക്കമ്പനിയായ ഇറാൻ എയറിന്റെ 43 വിമാനങ്ങളുള്ള ഫ്‌ളീറ്റും പൂർണമായി നവീകരിക്കേണ്ടതുണ്ട്. ഇറാൻ എയർ 25 ആഭ്യന്തര സർവീസുകളും 35 രാജ്യാന്തര സർവീസുകളുമാണ് ഓപ്പറേറ്റ് ചെയ്യുന്നത്.