ബോയിംഗ് ടെക്‌നോളജി സെന്റർ ബംഗലുരുവിൽ

Posted on: September 26, 2018

ബംഗലുരു : വിമാനനിർമാണ കമ്പനിയായ ബോയിംഗ് ബംഗലുരുവിൽ എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി സെന്റർ തുറക്കും. ഇതിനായി 1,152 കോടി രൂപ മുതൽമുടക്കുമെന്ന് ബോയിംഗ് കമ്പനി അറിയിച്ചു. അതിവേഗം വളരുന്ന ഇന്ത്യൻ വ്യോമയാന വിപണി ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്.

ഇന്ത്യയിലെ ടെക്‌നോളജി സെന്ററിൽ 2600 പേർക്ക് തൊഴിലവസരം ലഭിക്കും. കർണാടക സർക്കാർ ദേവനഹള്ളിയിൽ അനുവദിച്ച 36 ഏക്കർ സ്ഥലത്താണ് ടെക്‌നോളജി സെന്റർ സ്ഥാപിക്കുന്നത്. നിലവിൽ അമേരിക്കയിലെ സിയാറ്റിലിലാണ് ബോയിംഗിന്റെ സാങ്കേതിക കേന്ദ്രം പ്രവർത്തിക്കുന്നത്.

TAGS: Boeing |