ഖത്തർ എയർവേസ് 100 ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നു

Posted on: October 9, 2016

qatar-airways-deal-to-boein

ദോഹ : ഖത്തർ എയർവേസ് 100 വിമാനങ്ങൾ വാങ്ങാൻ യുഎസിലെ ബോയിംഗ് കമ്പനിയുമായി ധാരണയായി.18.6 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. വൈഡ് ബോഡി എയർക്രാഫ്റ്റുകളായ 30 ബോയിംഗ് 787, 10 ബോയിംഗ് 777 നാരോ ബോഡി എയർക്രാഫ്റ്റായ 60 ബോയിംഗ് 737 ശ്രേണിയിലുള്ള വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. ഇന്നലെ വാഷിംഗ്ടണിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

ഖത്തറിന്റെയും ഖത്തർ എയർവേസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഉടമ്പടിയാണിതെന്ന് ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു.

ഖത്തർ എയർവേസിന്റെ പുതിയ നീക്കം ഫ്രഞ്ച് വിമാനനിർമാണ കമ്പനിയായ എയർബസിന് തിരിച്ചടിയായി. എയർബസിന്റ എ 320 നിയോ വിമാനങ്ങളുടെ ഡെലിവറി വൈകിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഖത്തർ എയർവേസുമായുള്ള ബന്ധം വഷളാക്കിയത്.