ഉംറ തീർഥാടകർക്ക് കൊച്ചിയിൽനിന്ന് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ

Posted on: April 2, 2016

Saudi-Arabian-Airlines-B-74

കൊച്ചി : കൊച്ചി വിമാനത്താവളത്തിൽനിന്നു സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ഈ മാസം 28 വരെ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ഉണ്ടായിരിക്കും. സൗദി അറേബ്യൻ എയർലൈൻസാണ് 22 ചാർട്ടേഡ് ഫ്‌ളൈറ്റുകൾ സർവീസ് നടത്തുന്നത്. 450 യാത്രക്കാരെ കയറ്റാവുന്ന ബോയിംഗ് 747, 300 യാത്രക്കാരെ കയറ്റാവുന്ന എയർബസ് എ-330 എന്നീ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

മാർച്ചിൽ 8,000 ഉംറ തീർഥാടകർ കൊച്ചി വഴി പോയതായി എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ അറിയിച്ചു. ഉംറ തീർഥാടകർക്കു കൊച്ചി വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.