റോഡ് സുരക്ഷ : ടിസ്റ്റ് വിദ്യാർത്ഥികൾ ബൈക്ക് റാലി നടത്തി

Posted on: March 4, 2015

TISTBike-Rally-big

കൊച്ചി : ദേശീയ സുരക്ഷാ ദിനത്തിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കാൻ ടോക്ക് എച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (ടിസ്റ്റ്) യിലെ വിദ്യാർത്ഥികൾ ബൈക്ക് റാലി സംഘടിപ്പിച്ചു. ആരക്കുന്നം മുതൽ മുളന്തുരുത്തി വരെയുള്ള 8 കിലോമീറ്റർ ദൂരം നടത്തിയ ബൈക്ക് റാലിയിൽ നൂറിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ബൈക്ക് റാലിക്ക് പുറമെ ക്വിസ്, പ്രസംഗം, ട്രഷറർ ഹണ്ട്, ഫോട്ടോഗ്രഫി തുടങ്ങിയ മത്സരപരിപാടികളും സംഘടിപ്പിച്ചിരുന്നു.

റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഈ എളിയ പ്രവർത്തനം പോലും വളരെ പ്രസക്തമാണെന്ന് ടിസ്റ്റ് പ്രിൻസിപ്പൽ ഡോ. ഡി വിൻസന്റ് എച്ച് വിൽസൺ പറഞ്ഞു.