ഹൈദരാബാദിൽ ഹോണ്ട ട്രാഫിക് ട്രെയിനിംഗ് പാർക്ക്

Posted on: April 18, 2015

Honda-Traffic-training-park

ഹൈദരാബാദ് : ഹോണ്ട മോട്ടർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയുടെ (എച്ച്എംഎസ്‌ഐ) ആഭിമുഖ്യത്തിൽ എട്ടാമത്തെ ട്രാഫിക് ട്രെയ്‌നിംഗ് പാർക്ക് ഹൈദരാബാദിൽ തുറന്നു. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷ്ണർ മഹേന്ദർ റെഡി ട്രാഫിക് പാർക്ക് ഉദ്ഘാടനം ചെയ്തു. അഡീഷ്ണൽ കമ്മീഷ്ണർ ജിതേന്ദർ (ട്രാഫിക്) എച്ച്എംഎസ്‌ഐ ഡെപ്യൂട്ടി ഡയറക്ടർ ടോമോകി നഗയാമ (സൗത്ത് റീജൺ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്), അസിസ്റ്റന്റ് ജനറൽ മാനേജർ ആഷിഷ് ചൗധരി (സൗത്ത് റീജൺ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്ത്രീകൾക്ക് നാലു മണിക്കൂറിനുള്ളിൽ ഇരുചക്രവാഹനം ഓടിക്കാൻ ട്രാഫിക് പാർക്കിൽ പരിശീലനം നൽകും. ഏതുപ്രായക്കാർക്കും സൗജന്യമായി പരിശീലനം നൽകാൻ, സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന ഇൻസ്ട്രക്ടർമാരെ പാർക്കിൽ സജ്ജരാക്കിയിട്ടുണ്ട്. 5 നും 8 നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് റോഡ്‌സുരക്ഷയെപ്പറ്റി പ്രത്യേക പരിശീലനപരിപാടികളും ട്രാഫിക് പാർക്കിൽ തയാറാക്കിയിട്ടുണ്ട്.