റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകള്‍ തുറന്നു

Posted on: June 12, 2020

കൊച്ചി :  റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ ശൃംഖലയുടെ 90 ശതമാനത്തിലധികവും വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിയുടെ ഫാക്ടറികള്‍, ഓഫീസുകള്‍, ഷോറൂമുകള്‍ എന്നിവ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് 2020 മാര്‍ച്ച് 22-നും മെയ് 5-നും ഇടയില്‍ അടച്ചിട്ടിരുന്നു. മെയ് 6 മുതല്‍ കമ്പനി വാണിജ്യ, ഉത്പാദന
പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചു.

ഇന്നത്തെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളം 850-ലധികം സ്റ്റോറുകളും 425 സ്റ്റുഡിയോ സ്റ്റോറുകളും വില്‍പ്പനയ്ക്കും സേവനത്തിനുമായി തുറന്നു പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ 60 സ്റ്റോറുകളില്‍ 57 എണ്ണവും അവയുടെ 18 സ്റ്റുഡിയോ സ്റ്റോറുകളില്‍ പതിനേഴും തുറന്ന് വില്‍പ്പന, സേവന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചു സര്‍ക്കാരിന്റെ എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ്
ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത വില്‍പ്പന, സേവന പിന്തുണ കമ്പനി നല്‍കുന്നത്. ഈ സ്റ്റോറുകളില്‍ ഭൂരിഭാഗവും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെങ്കിലും, പ്രാദേശിക അധികാരികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് ചില നഗരങ്ങളിലെ സ്റ്റോറുകള്‍ ഭാഗികമായോ ഇടവിട്ട ദിവസങ്ങളിലോ പ്രവര്‍ത്തിക്കുന്നു.

ഇടപാടുകാര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പുവരുത്താനായി സമ്പര്‍ക്കരഹിത പര്‍ച്ചേസ്
നടപ്പിലാക്കി. ഡിജിറ്റല്‍, ഓണ്‍ലൈന്‍ സൗകര്യങ്ങളിലൂടെയും, വീട്ടുവാതില്‍ക്കല്‍ സേവനങ്ങളിലൂടെയും ഉപയോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ ഓണ്‍ലൈന്‍, ഡിജിറ്റല്‍ സംരംഭങ്ങളുടെ നിര കമ്പനി ഭാവിയില്‍ ഏറ്റെടുക്കാനിരിക്കുന്ന വലിയ ഡിജിറ്റല്‍ യാത്രയിയിലെ ആദ്യ ചുവടുകള്‍ മാത്രമാണെന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായ ലളിത് മാലിക് പറഞ്ഞു, ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സ്റ്റോറില്‍ പോകാതെ തന്നെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ മൂന്ന് ലളിതമായ ഘട്ടങ്ങളില്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയും.

റോയല്‍ എന്‍ഫീല്‍ഡ് വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഇഷ്ടപ്പെട്ട മോട്ടോര്‍സൈക്കിള്‍ കണ്ടെത്തിയശേഷം, ഒരു ഹോം ടെസ്റ്റ് റൈഡും വെബ്സൈറ്റില്‍തന്നെ ലഭ്യമായ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും സാധ്യമാണ്.

ഉപയോക്താക്കള്‍ക്ക് ഗാലറിയിലേക്ക് ചെന്ന് വിവിധ തരത്തിലുള്ള മോട്ടോര്‍ സൈക്കിളുകളും കളര്‍ ഓപ്ഷനുകളും കാണാനും അസല്‍ ആക്സസറികള്‍ തിരഞ്ഞെടുക്കാനും കഴിയും. തുടര്‍ന്ന്, ഉപഭോക്താവിന് ഏറ്റവും അടുത്തുള്ള പ്രാദേശിക ഡീലറുമായി ബന്ധപ്പെടാം. റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ ഇ-പേയ്മെന്റ് ഓപ്ഷനുകള്‍വഴി പണമടക്കാനും സാധിക്കും. ആവശ്യമെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ വീട്ടിലെത്തിക്കുന്നതാണ്.

സര്‍വീസിനായി സര്‍വീസ് ഓണ്‍ വീല്‍സ് മൊബൈല്‍ മോട്ടോര്‍സൈക്കിളുകള്‍ സജ്ജീകരിക്കുന്നുണ്ട്. സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍സൈക്കിളുകളില്‍ ടൂളുകളും ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്സുകളും കൊണ്ടുപോകാനുള്ള സംവിധാനമുണ്ടായിരിക്കും. സര്‍വീസ്, അറ്റകുറ്റപ്പണികള്‍ എന്നിവയുടെ 90 ശതമാനവും വീട്ടുപടിക്കല്‍ തന്നെ ചെയ്യാന്‍ ഇത് വഴി കഴിയും. ഈ മാട്ടോര്‍സൈക്കിളുകള്‍ പാതയോര സഹായ വാഹനങ്ങളായും ഉപയോഗിക്കാവുന്നതാണ്.

റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍സൈക്കിളുകള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും ജൂലൈ മാസത്തോടെ ലഭ്യമാകും. സേവന കേന്ദ്രത്തിലേക്ക് മോട്ടോര്‍സൈക്കിള്‍ കൊണ്ടുവരാന്‍ ഉപഭോക്താവ് താത്പര്യപ്പെടുന്നെങ്കില്‍, അണുനശീകരണവും അകലവും ഉറപ്പാക്കാനായി കമ്പനി കര്‍ശനമായ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവലംബിച്ചിട്ടുണ്ട്. ജീവനക്കാരേയും സന്ദര്‍ശകരെയും പ്രവേശന കവാടത്തില്‍തന്നെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതുമാണ്. സ്റ്റോറിലെയും സേവന കേന്ദ്രത്തിലെയും എല്ലാ വാണിജ്യ ഇടപാടുകളും ഓണ്‍ലൈന്‍ / ഡിജിറ്റല്‍ പേമെന്റുകൾ വഴി മാത്രമായിരിക്കും സ്വീകരിക്കുക.

TAGS: Royal Enfield |