‘സൂപ്പര്‍ 6’ ഓഫര്‍ പ്രഖാപിച്ച് ഹോണ്ട

Posted on: October 21, 2020

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവിംഗ് സംയോജിപ്പിച്ചുകൊണ്ട് ഉത്സവാഘോഷത്തിന് ആവേശം കൂട്ടാന്‍ ‘ഹോണ്ട സൂപ്പര്‍ 6’ ഓഫര്‍ പ്രഖാപിച്ച് ഹോണ്ട ടൂ വീലേഴ്‌സ്. ഹോണ്ട ഉപഭോക്താക്കള്‍ക്ക് 100 ശതമാനം വരെ ഫൈനാന്‍സ് ലഭിക്കുന്നതാണ് ഈ ഓഫര്‍. 11,000 രൂപവരെ ലാഭം കിട്ടുന്ന 7.99 ശതമാനം എന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കും ആദ്യ മൂന്ന് മാസം ഇഎംഐയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ടും ഈ ഓഫറില്‍ ലഭ്യമാക്കിട്ടുണ്ട്. ഹോണ്ടയുടെ സാമ്പത്തിക പങ്കാളികളായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മുത്തൂറ്റ് കാപിറ്റല്‍, ചോളമണ്ഡലം ഫൈനാന്‍സ്, ടാറ്റാ കാപിറ്റല്‍ ടൂ വീലര്‍ ലോണ്‍സ് ഫിനാന്‍സ് കമ്പനികളില്‍നിന്നും വായ്പ ലഭ്യമാക്കും.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5,000 രൂപവരെ കാഷ്ബാക്ക് ഓഫറുമുണ്ട്. ഇഎംഐയില്‍ കാഷ്ബാക്ക് ഓഫറും ലഭ്യമാക്കുന്നുണ്ട്.ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 5 ശതമാനം കാഷ്ബാക്കും. ഇഎംഐ ഓഫറുണ്ട്. പേടിഎം വഴി പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് 2,500 രൂപയുടെ കാഷ്ബാക്കുമുണ്ട്.

സേവിംഗ്‌സിനൊപ്പം സ്പര്‍ശന രഹിത പര്‍ച്ചേസിലൂടെ ഹോണ്ട ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു. വീട്ടിലിരുന്ന് https://www.honda2wheelersindia.com/BookNow ലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഹോണ്ട ജോയ് ക്ലബിലൂടെ പര്‍ച്ചേസിനു ശേഷവും ഉപഭോക്താക്കള്‍ക്ക് പ്രിവിലേജുകള്‍, റിവാര്‍ഡുകള്‍,മറ്റ് നേട്ടങ്ങള്‍ തുടങ്ങിയ ആനൂകൂല്യങ്ങളും ആസ്വദിക്കാം. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

 

TAGS: Honda |