നാലാം തലമുറ ഹോണ്ട സിറ്റിയുടെ വില്പന 2.5 ലക്ഷം പിന്നിട്ടു

Posted on: June 29, 2017

ന്യൂഡൽഹി : പ്രീമിയം സെഡാനായ നാലാം തലമുറ ഹോണ്ട സിറ്റിയുടെ വില്പന ഇന്ത്യയിൽ 2.5 ലക്ഷം പിന്നിട്ടു. 2014 ജനുവരിയിലാണ് നാലാം തലമുറ ഹോണ്ട സിറ്റി വിപണിയിൽ അവതരിപ്പിച്ചത്. ഐ-ഡിടെക് ഡീസൽ എൻജിൻ, സിവിടി ട്രാൻസ്മിഷൻ ടെക്‌നോളജി എന്നിവ നാലാം തലമുറയുടെ സവിശേഷതകളാണ്. വില്പനയുടെ 30 ശതമാനം സിവിടി വേരിയന്റ് ആണ്.

ഹോണ്ട 1998 ജനുവരിയിലാണ് സിറ്റി രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത്. ഇതേ വരെ മൊത്തം 6.8 ലക്ഷം ഹോണ്ട സിറ്റി കാറുകൾ ഇന്ത്യയിൽ വില്പന നടത്തി. സിറ്റിയുടെ ആഗോള വില്പനയുടെ 25 ശതമാനം ഇന്ത്യയിലാണ്.