ഹോണ്ട സിറ്റിയുടെ വില്പന 7 ലക്ഷം പിന്നിട്ടു

Posted on: October 30, 2017

ജയപ്പൂർ : ഹോണ്ട സിറ്റിയുടെ വില്പന 7 ലക്ഷം യുണിറ്റുകൾ പിന്നിട്ടു. ഇന്ത്യയിൽ 1998 ൽ ആണ് ആദ്യമായി സിറ്റി അവതരിപ്പിച്ചത്. സിറ്റിയുടെ നാലാം തലമുറയാണ് ഇപ്പോൾ നിരത്തിലുള്ളത്.

ഹോണ്ടയുടെ കാർവില്പനയുടെ 25 ശതമാനം ഇന്ത്യയിൽ നിന്നാണ്. 2020 ൽ സിറ്റിയുടെ അടിമുടി പരിഷ്‌കരിച്ച പതിപ്പ് വിപണിയിൽ എത്തുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

TAGS: Honda City |