പുതിയ വെര്‍ണ വിപണിയില്‍

Posted on: May 21, 2020

കൊച്ചി : ഹ്യുണ്ടായ് പുതിയ വേര്‍ണ സെഡാന്‍ വിപണിയിലെത്തിച്ചു. 1.5 ലിറ്റര്‍ പെട്രോള്‍ (115എച്ച്പികരുത്ത്), 1.5 ലിറ്റര്‍ ഡീസല്‍ (115 എച്ച്പി) മോഡലുകള്‍ മാനുവല്‍ – ഓട്ടമാറ്റിക് ഗിയര്‍ പതിപ്പുകളിലെത്തുന്നു.

ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (120 എച്ച് പി) മോഡലിന് 7 – സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ മാത്രം. ഇസിം അധിഷ്ഠിത ബ്ലൂ ലിങ്ക് കണക്ട് ടിവിറ്റി ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് നൂതന സൗകര്യങ്ങളോടെയാണ് നൂതന രൂപകല്‍പനയില്‍ വെര്‍ണ അവതരിപ്പിക്കുന്നതെന്ന ഹ്യുണ്ടായ് ഇന്ത്യാ മേധാവി എസ്. എസ്. കീം പറഞ്ഞു.

5 വര്‍ഷം വരെ വാറന്റിയുണ്ട്. ഡല്‍ഹി ഷോറൂം വില 1.5 പെട്രോള്‍ 9.30 ലക്ഷം. 13.85 ലക്ഷം രൂപ, 1.5 ഡീസല്‍, 10.55 ലക്ഷം. 15.09 ലക്ഷം ടര്‍ബോ പെട്രോള്‍ 13.99 ലക്ഷം രൂപ.

TAGS: Hyundai Verna |