ഹ്യുണ്ടായ് വെർണയ്ക്ക് 4,500 ലേറെ ബുക്കിംഗ്

Posted on: August 28, 2017

ന്യൂഡൽഹി : ഹ്യുണ്ടായ് പുറത്തിറക്കിയ നെക്സ്റ്റ് ജനറേഷൻ വെർണയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ 4,500 ലേറെ ബുക്കിംഗ്. ഓഗസ്റ്റ് 22 ന് ആണ് ഹ്യുണ്ടായ് പുതിയ വെർണ വിപണിയിൽ അവതരിപ്പിച്ചത്.

20,000 ബുക്കിംഗ് പൂർത്തിയായാൽ ഇപ്പോഴത്തെ പ്രാരംഭവില പുനപരിശോധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കിയിട്ടുണ്ട്. 7.99 ലക്ഷം മുതൽ 12.61 ലക്ഷം രൂപ വരെയാണ് ഡൽഹി എക്‌സ്‌ഷോറൂം വില.

TAGS: Hyundai Verna |