ഹ്യുണ്ടായ് വെർണയ്ക്ക് 8,500 ലേറെ ബുക്കിംഗ്

Posted on: September 8, 2017

ചെന്നൈ : പുതിയ വെർണയ്ക്ക് 8,500 ലേറെ ബുക്കിംഗ് ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഓഗസ്റ്റ് 22 ന് ആണ് നെക്‌സ്റ്റ് ജനറേഷൻ വെർണ വിപണിയിൽ അവതരിപ്പിച്ചത്. 30-39 പ്രായപരിധിയിലുള്ളവരിൽ നിന്നാണ് 35 ശതമാനം അന്വേഷണങ്ങളും ലഭിക്കുന്നത്. 28 ശതമാനം 20-39 പ്രായപരിധിയിലുള്ളവരിൽ നിന്നുമാണ്.

20,000 ബുക്കിംഗ് പൂർത്തിയായാൽ ഇപ്പോഴത്തെ പ്രാരംഭവില പുനപരിശോധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. ആറ് വർഷം മുമ്പാണ് വെർണ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.