ഹോണ്ട ടുവീലര്‍ വര്‍ക്ക്‌ഷോപ്പുകള്‍ തുറന്നു

Posted on: April 20, 2020

കൊച്ചി: കോവിഡ് 19  വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് പിന്തുണയും നല്‍കാന്‍  കേരളത്തിലെ ചില വര്‍ക്ക്‌ഷോപ്പുകളുടെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു. കേരള സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. ലോക്ക്ഡൗണിന്റെ ഭാഗമായി അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, പൊലീസ് തുടങ്ങിയ അഞ്ഞൂറോളം ഉപഭോക്താക്കള്‍ക്ക് ഇതുവരെ വര്‍ക്ക്‌ഷോപ്പ് സേവനം ലഭ്യമാക്കിയിട്ടുണ്ട്.

അടിയന്തിര സേവനമെന്ന നിലയില്‍ ഇരുചക്ര വാഹന വര്‍ക്ക് ഷോപ്പുകള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പുകള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാമെന്ന 2020 ഏപ്രില്‍ എട്ടിലെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ചാണിത്. നിലവില്‍ എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും (രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെ) സംസ്ഥാനത്തൊട്ടാകെയുള്ള അമ്പതോളം അംഗീകൃത ഹോണ്ട സേവന വര്‍ക്ക് ഷോപ്പുകള്‍ വഴി ഉപയോക്താക്കള്‍ക്ക് അടിയന്തിര അറ്റകുറ്റപ്പണി, നവീകരണം, സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാ ഉപഭോക്താക്കളുടെയും സ്വന്തം സ്റ്റാഫുകളുടെയും ക്ഷേമത്തിനായി കര്‍ശനമായ സാമൂഹിക അകലം പാലിച്ചും മറ്റു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് എല്ലാ വര്‍ക്ക് ഷോപ്പുകളും പ്രവര്‍ത്തിക്കുന്നത്.

കോവിഡ് 19ന്റെ ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യ ഉത്തരവാദിത്തമുള്ള ഒരു കമ്പനിയായി മുന്നോട്ട് പോവുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കേരളത്തിലുടനീളമുള്ള തങ്ങളുടെ വര്‍ക്ക് ഷോപ്പുകളുടെ ഭാഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതില്‍ ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യയുടെ മുഴുവന്‍ കുടുംബത്തിനും അഭിമാനമുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് സമൂഹത്തിന് അവശ്യ സേവനങ്ങള്‍ നല്‍കി സേവനമനുഷ്ഠിക്കുന്ന ഉപയോക്താക്കള്‍ക്ക് ഹോണ്ട പൂര്‍ണ ഹൃദയത്തോടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

TAGS: Honda |