ലീഡര്‍ഷിപ്പ് എഡിഷന്‍ ഇന്നോവ ക്രിസ്റ്റ വിപണിയില്‍

Posted on: March 20, 2020

കൊച്ചി : എംപിവി വിഭാഗത്തില്‍ രാജ്യത്തെ ഒന്നാമനായടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ ലീഡലര്‍ഷിപ് എഡിഷന്‍ വിപണിയില്‍. 2.4 ലിറ്റര്‍ ഡീസല്‍ ബിഎസ് 6 എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 7 സീറ്റര്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലീഡര്‍ഷിപ്പ് എഡിഷന്റെ ഷോറും വില 21,21,000 രൂപയാണ്. കേരളത്തില്‍ അല്‍പം വര്‍ധനയുണ്ടാകും.

2005 ല്‍ നിരത്തിലിറങ്ങിയ ഇന്നോവ 15 വര്‍ഷത്തില്‍ 9 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.

TAGS: Innova Crysta |