ടൊയോട്ട കിർലോസ്‌ക്കറിന്റെ വില്പനയിൽ 6 ശതമാനം വളർച്ച

Posted on: October 1, 2016

toyota-etios-big

ന്യൂഡൽഹി : ടൊയോട്ട കിർലോസ്‌ക്കറിന്റെ വില്പന സെപ്റ്റംബറിൽ 6 ശതമാനം വളർച്ച കൈവരിച്ചു. വില്പന കഴിഞ്ഞ സെപ്റ്റംബറിലെ 11,376 യൂണിറ്റുകളിൽ നിന്ന് 2016 സെപ്റ്റംബറിൽ 12,067 യൂണിറ്റുകളായി. കർണാടകത്തിൽ കാവേരി പ്രശ്‌നത്തെ തുടർന്ന് രണ്ട് ദിവസം ഉത്പാദനം മുടങ്ങി.

ദേശീയ തലസ്ഥാന മേഖലയിൽ 2000 സിസിക്ക് മേലുള്ള ഡീസൽ വാഹനങ്ങളുടെ വിലക്ക് നീക്കിയത് ഇന്നോവ ക്രിസ്റ്റയുടെ വില്പന വർധിപ്പിച്ചിട്ടുണ്ട്. ഒന്നര മാസം മുതൽ രണ്ട് മാസംവരെയാണ് ഇപ്പോഴത്തെ വെയ്റ്റിംഗ് പീരിഡ്.

2016 സെപ്റ്റംബറിൽ 1,100 ഇറ്റിയോസ് കാറുകൾ കയറ്റുമതി ചെയ്തു. മുൻ വർഷം ഇതേകാലയളവിൽ കയറ്റുമതി 1252 കാറുകളായിരുന്നു.