ഹ്യുണ്ടായ് ഏപ്രിലിൽ വിറ്റത് 59,744 കാറുകൾ

Posted on: May 2, 2018

ചെന്നൈ : ഹ്യുണ്ടായ് മോട്ടോഴ്‌സ് ഏപ്രിലിൽ വില്പന നടത്തിയത് 59,744 കാറുകൾ. മുൻവർഷം ഇതേ കാലയളവിനേക്കാൾ 6 ശതമാനം (56,368 ) വളർച്ച കൈവരിച്ചു.

ആഭ്യന്തര വില്പന 46,735 കാറുകളും കയറ്റുമതി 13,009 കാറുകളുമാണ്. 2017 ഏപ്രിലിൽ ആഭ്യന്തര വില്പന 44,758 കാറുകളും കയറ്റുമതി 11,610 കാറുകളുമായിരുന്നു. ഇന്ത്യയിൽ നിന്ന് 88 രാജ്യങ്ങളിലേക്ക് കാർ കയറ്റുമതി ചെയ്തു വരുന്നു.

ഹ്യുണ്ടായി മോട്ടോഴ്‌സിന് ഇന്ത്യയിൽ 493 ഡീലർമാരും 1,306 സർവീസ് പോയിന്റുകളുമുണ്ട്.