ടിവി എസ് റെനോൾട്ടിന് ഡയമണ്ട് ക്ലബ് പുരസ്‌കാരം

Posted on: January 29, 2020

കൊച്ചി : ടിവിഎസ് റെനോ കേരളയ്ക്കു വീണ്ടും അംഗീകാരം. ഡീലര്‍മാര്‍ക്കായി റെനോ ഏര്‍പ്പെടുത്തിയ ഡയമണ്ട് ക്ലബ് പുരസ്‌ക്കാരം. തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലഭിച്ചു. ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍പ്പന നടത്തി ഇന്ത്യയിലെ ഏറ്റവും മികച്ച ഡീലര്‍ എന്ന ബഹുമതിയും ടിവിഎസ് റെനോ നിലനിര്‍ത്തി.

റോമിൽ സമാപിച്ച കോൺഫറൻസിൽ 2019 ലെ ഡയമണ്ട് ക്ലബ് പുരസ്‌കാരം ടിവിഎസ് കേരള സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ റെനോൾട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടർ വെങ്കട്ടറാം മാമിലപ്പല്ലെ യിൽ നിന്നും ഏറ്റുവാങ്ങി.  വില്‍പ്പന വില്‍പനാനന്തര സേവനങ്ങള്‍ ഉപയോക്താക്കളുടെ സംതൃപ്തി തുടങ്ങിയവയിലെ മികവും ട്രൈബര്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയതുമാണ് അംഗീകാരം നേടിത്തന്നതെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍ പറഞ്ഞു.