ടിവിഎസ് റെനോൾട്ടിന് കേരള ഡീലർ ഓഫ് ദ ഇയർ പുരസ്‌കാരം

Posted on: April 11, 2019

കൊച്ചി : ടിവിഎസ് റെനോൾട്ട് കേരളയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. 2018 ലെ ഡീലർ ഓഫ് ദ ഇയർ ആയി വീണ്ടും ടിവിഎസ് റെനോൾട്ട് കേരളയെ തെരഞ്ഞെടുത്തു. തുടർച്ചയായി ഏഴാം വർഷമാണ് ടിവിഎസ് റെനോൾട്ട് ൽ 3000 ൽ പരം ഡീലർമാരിൽ നിന്നാണ് ടിവിഎസ് റൈനോൾട്ട് കേരള ഡീലർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

പാരീസിൽ സമാപിച്ച കോഫറൻസിൽ ടിവിഎസ് കേരളയ്ക്കു വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ അംഗീകാരം ഏറ്റുവാങ്ങി. റെനോൾട്ട് ഗ്രൂപ്പ് സെയിൽസ് ആൻഡ് റീജിൺസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഒലിവിയർ മുർഗ്വറ്റ് പുരസ്‌കാരം സമ്മാനിച്ചു.

റെനോൾട്ടിന്റെ എല്ലാ മോഡൽ കാറുകളുടെയും വിൽപന, വിൽപനാനന്തര സേവനങ്ങൾ, ഉപഭോക്താക്കളുടെ സംതൃപ്തി തുടങ്ങിയവയിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ടിവിഎസ് റെനോൾട്ട് സ്വീകരിക്കുന്നതെന്ന് തോമസ് സ്റ്റീഫൻ പറഞ്ഞു.

TAGS: TVS RENAULT |