പരിഷ്‌ക്കരിച്ച റെനോ ഡസ്റ്റര്‍ വിപണിയില്‍

Posted on: July 12, 2019

കൊച്ചി : റെനോയുടെ ജനപ്രിയ എസ്‌യുവി ഡസ്റ്ററിന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയില്‍. കളമശ്ശേരി ടിവിഎസ് റോനോള്‍ട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റെനോള്‍ട്ട് ഇന്ത്യ സെയില്‍സ് ഹെഡ് സുധീര്‍ മല്‍ഹോത്ര, റീജണല്‍ സെയില്‍സ് ഹെഡ് പ്രേം സഞ്ജീവി, കേരള ഏരിയ സെയില്‍സ് മാനേജര്‍ സുജോയ് സിംഗ്,ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ സുരേഷ് റാവു, എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഡസ്റ്റര്‍ കേരള വിപണിയില്‍ അവതരിപ്പിച്ചത്.

നവീകരിച്ച സുരക്ഷാ സൗകര്യങ്ങളും ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റവും ആപ്പിള്‍ കാര്‍ പ്ലേയും ഉള്‍പ്പെടുന്നതാണ് പുതിയ ഡസ്റ്റര്‍. ഗ്രില്‍, ഹെഡ്‌ലാംപ്, ബോണറ്റ്, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ 25 പരിഷ്‌കാരങ്ങള്‍ പുതിയ പതിപ്പിലുണ്ടന്ന് സുധീര്‍ മല്‍ഹോത്ര അറിയിച്ചു. 1.5 ലിറ്റര്‍ പെട്രോള്‍ മോഡല്‍ 5-സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളിലും 1.5 ലിറ്റര്‍ ഡീസല്‍ മോഡല്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളിലുമാണ് പരിഷ്‌കരിച്ച മോഡല്‍ എത്തിയിരിക്കുന്നത്.

പെട്രോള്‍ 106 ബിഎച്ച്പി കരുത്തോടെ എത്തുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 85 ബിഎച്ച്പി, 110 ബിഎച്ച്പി എന്നീ രണ്ട് വേരിയന്റുകളാണുള്ളത്. എട്ട് ലക്ഷം രൂപ മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെയാണ് പുതിയ മോഡലുകളുടെ ഷോറൂം വില.

TAGS: TVS RENAULT |