ഹ്യുണ്ടായ് ഔറ എത്തി : വില 5.79 ലക്ഷം മുതല്‍

Posted on: January 22, 2020

കൊച്ചി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പുതിയ കോംപാക്ട് സെഡാനായ ഔറ വിപണിയിലിറക്കി. 5.79 ലക്ഷം മുതല്‍ 9.22 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂംവില. മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേയ്‌സ് എന്നിവയ്ക്ക് മേധാവിത്വമുള്ള വിപണിയിലെ വിഹിതം ഉയര്‍ത്തുകയാണ് ലക്ഷ്യം.

ബി. എസ്. 6 മാനദണ്ഡത്തോടെയുള്ള 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയില്‍ ഔറ ലഭ്യമാണ്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ ലിറ്ററിന് 20.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഓട്ടോമാറ്റിക് വേരിയന്റിന് 21.1 കിലോമീറ്ററാണ് വാഗ്ദാനം.

1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 25.35-25.4 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണഅ എത്തുന്നത്. മൈലേജ് 20.5 ലിറ്റര്‍.

TAGS: Hyundai Aura |