ഹ്യുണ്ടായിയുടെ പുതിയ സെഡാൻ – ഓറ വരുന്നു

Posted on: November 18, 2019

ചെന്നൈ : ഹ്യുണ്ടായ് നാല് മീറ്ററിൽ താഴെയുള്ള പുതിയ സെഡാന്റെ പേര് പുറത്തുവിട്ടു. – ഓറ. ഗ്രാൻഡ് ഐ10 നിയോസിന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും ഓറ നിർമ്മിക്കുന്നത്. ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന ഗ്രാൻഡ് ഐ10 നിയോസിലെ അതേ എൻജിനുകളായിരിക്കും ഓറയിലുമുണ്ടാവുക.

ഗ്രാൻഡ് ഐ10 പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കിയ എക്‌സന്റിനേക്കാൾ പ്രീമിയം ഫീച്ചറുകൾ ഓറയിലുണ്ടാകും. ഓറയുടെ വില 6-9 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന. അടുത്ത വർഷം ആദ്യം ഓറ വിപണിയിലെത്തിയേക്കും.

TAGS: Hyundai Aura |