ഗ്യാംങ്ങ് ഓഫ് ഡസ്റ്റേഴ്‌സുമായി റിനോ ഇന്ത്യ

Posted on: November 18, 2014

Gang-of-Dusters-flagoff-big

കേരളത്തിലെ റിനോ കാറുകളുടെ ഡീലറായ ടിവിഎസ് ആൻഡ് സൺസ് കൊച്ചിയിൽ ഗ്യാംങ്ങ് ഓഫ് ഡസ്റ്റേഴ്‌സ് ഗ്രൂപ്പിന് തുടക്കമിട്ടു. ഡസ്റ്റർ ഉടമകൾ അംഗങ്ങളായുള്ള ക്ലബാണ് ഗ്യാംങ്ങ് ഓഫ് ഡസ്റ്റേഴ്‌സ്. ഡസ്റ്റർ ഉടമകൾക്കെല്ലാം ഒന്നിച്ചു കൂടാനും വിദഗ്ധരുമായി സംവദിക്കാനും റാലികളിൽ പങ്കെടുക്കാനും ഗ്യാംങ്ങ് ഓഫ് ഡസ്റ്റേഴ്‌സ് അവസരമൊരുക്കുന്നു.

ഗ്യാംങ്ങ് ഓഫ് ഡസ്റ്റേഴ്‌സിന്റെ കൊച്ചി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള എക്‌സ്‌പെഡീഷൻ റാലി കളമശേരിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർ വിനോദ് ഫ്‌ലാഗ് ഓഫ് ചെയ്തു. കൊച്ചിയിലെ ആദ്യ റാലിയിൽ ഡസ്റ്റർ സ്വന്തമായുള്ള 50 കുടുംബങ്ങളാണ് സംബന്ധിച്ചത്. കൊച്ചിയിൽ നിന്ന് അതിരപ്പള്ളിയിലേക്കും തിരിച്ചുമാണ് സംഘടിപ്പിച്ചത്.

റിനോ ഡസ്റ്ററിന്റെ ആഹ്ലാദകരമായ ഒരു വർഷത്തിന്റെ ആഘോഷമാണ് ഗ്യാംങ്ങ് ഓഫ് ഡസ്റ്റേഴ്‌സ് എന്ന് കേരളത്തിലെ റിനോ ടിവിഎസ് ഓപറേഷൻസ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് ഹെഡ് കെ. മഹേഷ് കുമാർ. സാഹസിക യാത്രയിലൂടെ ഞങ്ങളുടെ ആഹ്ലാദം ഡസ്റ്റർ ഉടമകളുമായി പങ്കുവയ്ക്കുകയാണെന്നും മഹേഷ്‌കുമാർ പറഞ്ഞു.

Gang-of-Dusters-rally-Big

നിങ്ങളുടെ ഡസ്റ്ററിനെ അറിയുക എന്ന പേരിൽ ഒരു പരിശീലന സെഷനും ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വാഹനത്തിന്റെ തുടർച്ചയായ ചെക്ക്- അപ്പുകളും മെയ്ന്റനൻസും സംബന്ധിച്ച കാര്യങ്ങൾ ഈ സെഷനിൽ വാഹന ഉപയോക്താക്കൾക്ക് വിശദീകരിച്ചുകൊടുത്തു.

2011-ൽ അവതരിപ്പിക്കപ്പെട്ട ശേഷം, രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തിലേറെ ഡസ്റ്റർ കാറുകളാണ് റിനോ നിരത്തിലിറക്കിയത്. അവയിൽ 7,500 യൂണിറ്റുകളും ടിവിഎസ് ആൻഡ് സൺസ് ആണ് വിറ്റഴിച്ചത്. കേരളത്തിനു പുറത്ത് മംഗലാപുരം, ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിലും ടിവിഎസിന് റിനോ ഡീലർഷിപ്പുകളുണ്ട്.