ജ്വാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനു വേഗം കൂട്ടുന്നു

Posted on: July 9, 2019

യു.കെ : ജ്വാഗ്വാര്‍ ആന്റ് ലോവര്‍, തങ്ങളുടെ പുതിയനിര ഇലക്ട്രിക് വാഹനങ്ങള്‍, കാസ്റ്റില്‍ ബ്രോംവിച്ച് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന വിവരം പുറത്തുവിട്ടു. ഉപയോക്താക്കള്‍ക്കായി പൂര്‍ണ്ണമായും വൈദ്യുതീകരിച്ച പുതിയ ജ്വാഗ്വാര്‍ ആന്റ് ലാന്‍ഡ് റോവര്‍ മോഡല്‍ ഇലക്ട്രിക് വാഹനങ്ങള്‍ 2020 മുതല്‍ ലഭ്യമാക്കുക എന്ന ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് കമ്പനിയുടെ പ്രഖ്യാപനം.

ജ്വാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പ്രൊഫ. ഡോ. റാല്‍ഫ് സ്‌പെത്ത് ഇങ്ങനെ പറഞ്ഞു, ‘ ഭാവിയില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ഇലക്ട്രിക് വാഹനങ്ങളെന്നത് ബ്രിട്ടീഷ് കമ്പനിയുടെ ദീര്‍ഘവീക്ഷണത്തിന്റെയും പുതു തലമുറ സീറോ എമിഷന്‍ വാഹനങ്ങള്‍ യു.കെയില്‍ നിര്‍മ്മിക്കാനുള്ള കമ്പനിയുടെ ഉത്തരവാദിത്വത്തിന്റെയും ഭാഗമാണ്.’ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഡ്രൈവ്, ബാറ്ററി നിര്‍മ്മാണ യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ള ഒരു പവര്‍ഹൗസ് തങ്ങളുടെ വാഹനനിര്‍മ്മാണ യൂണിറ്റുകളോട് കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സലൂണില്‍നിന്നു പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനം കമ്പനിയുടെ ആഢംബര ശ്രേണിയില്‍പ്പെട്ട എക്‌സ്.ജെ. മോഡല്‍ ആയിരിക്കും. വ്യവസായികള്‍, സെലിബ്രിറ്റികള്‍ രാഷ്ട്രീയക്കാര്‍ എന്നിവര്‍ അമ്പതു വര്‍ഷങ്ങളായി തങ്ങളുടെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന എക്‌സ്.ജെ. വാഹനങ്ങള്‍ ഇതുവരെ എട്ടു തലമുറ മാറ്റങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. യു.കെയില്‍ ഡിസൈന്‍ ചെയ്തു നിര്‍മ്മിക്കുന്ന എക്‌സ്.ജെ. മോഡലുകള്‍ 120 അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. നിലവില്‍ വിപണിയില്‍ ലഭ്യമായ എക്‌സ്.ജെ. മോഡലിന്റെ അവസാന മോഡല്‍ കാസ്റ്റില്‍ ബ്രോംവിച്ചില്‍ നിന്നും നിര്‍മ്മാണം അവസാനിപ്പിച്ചായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. അമ്പതു വര്‍ഷത്തെ പാരമ്പര്യവും കരുത്തും ഉള്‍ക്കൊണ്ട് പുറത്തിറങ്ങുന്ന പുതിയ തലമുറ എക്‌സ്.ജെ. ഇലക്ട്രിക് വാഹനം മികച്ച ഡിസൈനും, കരുത്തും ലക്ഷ്വറിയും ഉറപ്പാക്കുന്നതാണ്.

പുതിയ തലമുറയില്‍പെട്ട എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ലോകത്തിലെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് എസ്.യു.വിയും 2019 കാര്‍ ഓഫ് ദി ഇയറുമായ ജ്വാഗാ്വര്‍ കജഅഇഋ ന്റെ ഡിസൈനേഴ്‌സും പ്രൊഡക്ട് ഡെവലപ്‌മെന്റ് സ്പഷ്യലിസ്റ്റുകളും തന്നെയാണ്.

ജ്വാഗ്വാര്‍ ആന്റ് ലാന്‍ഡ് റോവേഴ്‌സ് വാഹനങ്ങളുടെ അടുത്തഘട്ട നിര്‍മ്മാണവും വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനം യു.കെയിലെ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കു തൊഴിലവസരം കൂടി ഉറപ്പു വരുത്തുന്നതാണ്. കഴിഞ്ഞ ജനുവരിയില്‍ തന്നെ നിലവിലെ പ്ലാന്റുകളോട് ചേര്‍ന്നു ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ് (ഇ.ഡി.യു.), ബാറ്ററി നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങുന്ന കാര്യം കമ്പനി പുറത്തുവിട്ടിരുന്നു. പ്രസ്തുത നിക്ഷേപം കമ്പനിയുടെ നേരത്തെ പ്രഖ്യാപിച്ച മൊത്ത നിക്ഷേപത്തില്‍ സൂചിപ്പിരുന്നു.

പുതിയ ബാറ്ററി അസംബ്‌ളി സെന്റര്‍ ഹാംമ്‌സ് ഹാളില്‍, 2020 ഓടെ, യു.കെയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയിലൂടെ 150,000 യൂണിറ്റുകള്‍ക്കു വൈദ്യുതീകരണ ശേഷിയോടെ പ്രവര്‍ത്തന സജ്ജ്മാകും. ഇതിനോടൊപ്പം തന്നെ ജ്വാഗ്വാര്‍ ലാന്‍ഡ് റോവോഴ്‌സ ആഗോള ഇ.ഡി.യു. നിര്‍മ്മാണത്തിലൂടെ വോള്‍വര്‍ഹാംപ്റ്റണിലെ എന്‍ജിന്‍ മാനുഫാക്ചറിംഗ് സെന്ററില്‍നിന്നു(ഇ.എം.സി.) പുതു തലമുറ വാഹനങ്ങള്‍ക്കു പവര്‍ നല്‍കും.

കാസ്റ്റില്‍ ബ്രോംവിച്ചിലെ പ്ലാന്റിന്റെ പരിണാമം യു.കെയില്‍തന്നെ ആദ്യത്തെ ആഢംബര ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണ ചരിത്രവുമായി ബന്ധപ്പെട്ട നാഴികകല്ലാണ്. ഈ മാസാവസാനത്തോടെ തന്നെ ലാന്‍ഡ് റോവോഴ്‌സ് പുതുതലമുറ വാഹനങ്ങള്‍ക്കു ആവശ്യമായ മോഡുലാര്‍ ലോങ്റ്റിറ്റിയൂഡിനല്‍ ആര്‍കിടെക്ച്ചര്‍ (എം.എല്‍.എ.) നൂതന സാങ്കേതിക വിദ്യയുടെയുടെ പ്രവര്‍ത്തനഘട്ടങ്ങള്‍ക്കു തുടക്കം കുറിക്കും. കമ്പനിയുടെ സ്വന്തം സാങ്കേതികവിദ്യയായ എം.എല്‍.എയിലൂടെ വളരെ ലളിതവും കൃത്യതയോടും കൂടി മികച്ച ഇന്ധന ശേഷിയുള്ള ഡീസല്‍, പെട്രോള്‍ വാഹനങ്ങളും ഒപ്പംതന്നെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും നിര്‍മ്മിക്കാന്‍ സഹായമാകും.

ഉപയോക്താക്കള്‍ക്കു തങ്ങളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടു ഉപകാരപ്പെടുന്ന തരത്തിലുള്ള വിവിധ മോഡലുകളാണ് ജ്വാഗ്വാര്‍ ആന്റ് ലാന്‍ഡ് റോവോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയില്‍ ഉണ്ടാവുക. എന്നിരുന്നാലും ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധന നിലവില്‍ ഇലക്ടിക് വാഹനങ്ങളുടെ വിപണിയില്‍ ഒരു വെല്ലുവിളിയാണ്.

ജ്വാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പ്രൊഫ. ഡോ. റാല്‍ഫ് സ്‌പെത്തിന്റെ അഭിപ്രായത്തില്‍ മികച്ച സൗകര്യം ഏവര്‍ക്കും സ്വീകാര്യമായ വിലയില്‍ നിര്‍മ്മിച്ചു നല്‍കുക എന്നതാണ് ഇല്ക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിലൂടെ കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. ചാര്‍ജിംഗ് നടപടികള്‍ പരമ്പരാഗത വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന അത്ര തന്നെ ലഘൂകരിക്കുകയും വേണം. ഏവര്‍ക്കും സാധ്യമായ വിലയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം സാധ്യമാകണമെങ്കില്‍ യു.കെയില്‍ തന്നെ ബാറ്ററികള്‍ നിര്‍മ്മിക്കുക എന്നത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പുറത്തുനിന്നു ഇറക്കുമതി ചെയ്യുന്നതിന്റെ റിസ്‌കും സാമ്പത്തിക ബാധ്യതയും ഇതിലൂടെ ഇല്ലാതാക്കാനും കഴിയും. യു.കെയിലെ റോ മെറ്റീരിയല്‍സ് സാധ്യത, യൂണിവേഴ്‌സിറ്റികളില്‍നിന്നു പഠിച്ചിറങ്ങുന്ന ശാസ്ത്ര വിദഗ്ദരുടെ സഹായം, തുടങ്ങി ബാറ്ററി വിപണന മേഖലകളിലെ നെറ്റുവര്‍ക്കിനാലുംമൊക്കെ പ്രസ്തുത മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജ്വാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി തങ്ങള്‍ക്കു ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിലുള്ള ഉത്തരവാദിത്വമുറപ്പിക്കുന്നതോടൊപ്പം തന്നെ യു.കെയിലെ സര്‍ക്കാരിനോടും മറ്റു വ്യവസായിക സ്ഥാപനങ്ങളോടും സഹകരിച്ചു രാജ്യത്തു വന്‍തോതില്‍ ബാറ്ററി നിര്‍മ്മാണം തുടങ്ങുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. പ്രസ്തുത മേഖലയിലെ വ്യവസായ വല്‍കരണവും സര്‍ക്കാരിന്റെ ഫാരഡെ ചലഞ്ചും ബാറ്ററി നിര്‍മ്മാണ മേഖലയില്‍ വളരെ അത്യാവശ്യമാണ്. ഇതുവഴി ബാറ്ററികള്‍ കുറഞ്ഞചെലവിലും കൂടുതല്‍ സൗകര്യവും സുരക്ഷിതവുമായി നിര്‍മ്മിക്കാന്‍ സാധിക്കും. നിലവില്‍ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യം കുറയ്ക്കാനും അങ്ങനെ ബാറ്ററി നിര്‍മ്മാണം ലളിതമാക്കി രാജ്യത്തുടനീളം ലഭ്യമാക്കാനും മേല്‍ നടപടി സഹായമാകും.

ഒത്തൊരുമിച്ചു ബാറ്ററി നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുക വഴി ഇലക്ട്രിക വാഹന നിര്‍മ്മാതാക്കളുടെ ആവശ്യം നിറവേറ്റാനും യു.കെയില്‍ വ്യവസായ അടിസ്ഥാനത്തില്‍ വന്‍തോതില്‍ ബാറ്ററി നിര്‍മ്മാണം സാധ്യമാക്കാനും നിക്ഷേപകരെ ആകര്‍ഷിക്കാനും കഴിയും.