15 ശതമാനം വളര്‍ച്ച ലക്ഷ്യവുമായി സിയറ്റ്

Posted on: June 5, 2019

കൊച്ചി :  ടയര്‍ നിര്‍മാതാക്കളായ സിയറ്റ് നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് 15 ശതമാനത്തോളം വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.2 ശതമാനം വളര്‍ച്ചയാണ് സിയറ്റ് കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആകെ വരുമാനം 4.4 ശതമാനം ഉയര്‍ന്ന് 1,760.47 കോടിയായി. തൊട്ടു മുന്‍ വര്‍ഷം ഇതേ കലായളവില്‍ 1,686.09 കോടിയായിരുന്നു വരുമാനം.

കേരളത്തില്‍ 1,750 – ലേറെ ടച്ച് പോയിന്റുകള്‍ വഴി സിയറ്റ് ടയറുകള്‍ വില്‍ക്കുന്നുണ്ട്. അടുത്ത ക്വാർട്ടറിന്റെ അവസാനത്തോടെ വില്പന കേന്ദ്രങ്ങളുടെ എണ്ണം 2,000 ആക്കുകയാണ് ലക്ഷ്യമെന്ന് സിയറ്റ് സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് അനൂപ് മങ്ങശ്ശേരി പറഞ്ഞു.

നിലവില്‍ ദിവസം 20,000 ടയറുകളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ചെന്നൈയിലെ
പുതിയ ഫാക്ടറി പ്രവർത്തനമാരംഭിക്കുന്നതോടെ ഉത്പാദന ശേഷി ഉയരും. ചെന്നൈ ഫാക്ടറിക്കായി കമ്പനി 2000 കോടി രൂപയോളമാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതോടെ ഫാക്ടറികളുടെ എണ്ണം ആറ് ആകും.

ഇരുചക്ര വാഹന ടയര്‍ വിപണിയില്‍ സിയറ്റ് ആണ് കേരളത്തില്‍ മുന്‍പന്തിയിലെന്ന് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി 27 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനിക്കുള്ളത്.

TAGS: Ceat Tyres |