സിയറ്റ് നേത്രാഞ്ജലി കൊച്ചിയിൽ

Posted on: May 31, 2018

കൊച്ചി : പ്രമുഖ ടയർ നിർമാതാക്കളായ സിയറ്റിന്റെ നേതാഞ്ജലി പരിപാടി കൊച്ചിയിൽ ആരംഭിച്ചു. സിയറ്റിന്റെ ട്രാവൽ സേഫ് പരിപാടിയുടെ ഭാഗമാണിത്. കടവന്ത്ര സെന്റ് ജോസഫ്‌സ് യുപി സ്‌കൂൾ, കേന്ദ്രീയ വിദ്യാലയം, മരട് ഗ്രിഗോറിയൻ പബ്ലിക് സ്‌കൂൾ, തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ, ഐഎൻഎസ് ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയം, തോപ്പുംപടി റോസറി സ്‌കൂൾ, അരൂർ ഹോളി ഏഞ്ചൽസ്, വൈറ്റില ടോക്എച്ച് സ്‌കൂൾ, തേവര എസ്എച്ച് സ്‌കൂൾ, തേവര ഗവ:ഫിഷറീസ് വിഎച്ച്എസ്എസ്, എസ്ബിഒഎ പബ്ലിക് സ്‌കൂൾ, സെന്റ് ആൽബർട്‌സ് എച്ച് എസ് എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂൾ, സെന്റ് ജോസഫ് എച്ച്എസ്എസ് കാലടി, കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്‌കൂൾ, വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് സിയറ്റിന്റെ ട്രാവൽ സേഫ് – നേത്രാഞ്ജലി പരിപാടി നടക്കുക.

ലൈറ്റ് ട്രക്ക്, ചെറിയ വാണിജ്യ വാഹനങ്ങൾ എന്നിവയുടെ 1000 ഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധന നടത്തും. സൗജന്യമായി കണ്ണടകളും നൽകും. ചികിത്സ ആവശ്യമുള്ള വരെ ആശുപത്രികളിലേക്ക് റഫർ ചെയ്യും.

ട്രാവൽ സേഫിൽ ടയർ പരിശോധനയും സംഘടിപ്പിച്ചിട്ടുണ്ട്. ടയർ നോൺ സ്‌കിഡ് ഡെപ്ത് അനുസരിച്ച് ക്രിട്ടിക്കൽ, മോഡറേറ്റ്, ഹെൽത്തി എന്നിങ്ങനെ ടാഗ് ചെയ്യും. കടുപ്പമുള്ള സൈഡ് വാളുകളും ഉയർന്ന നോൺ സ്‌കിഡ് ഡെപ്ത്തും ഉള്ള സിയറ്റ് ബുലന്ദ് റേഞ്ച് ടയറുകളെ കുറിച്ച് ബോധവത്കരണ പരിപാടിയും ഉണ്ടായിരിക്കും. ടയറുകളുടെ പരിപാലനം റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് സിയറ്റ് വൈസ് പ്രസിഡന്റ് നിതീഷ് ബജാജ് പറഞ്ഞു.

TAGS: Ceat Tyres |