സീയറ്റ് ലിമിറ്റഡ് 500 കോടി സമാഹരിക്കും

Posted on: August 26, 2014

Ceat-Tyre-b

ആർപിജി ഗ്രൂപ്പ് കമ്പനിയായ സീയറ്റ് ലിമിറ്റഡ് 500 കോടിയുടെ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച സീയറ്റ് ടയേഴ്‌സ് ഡയറക്ടർ ബോർഡ് അനുമതി നൽകി. ഓഹരികളോ ഫോറിൻ കറൻസി കൺവെർട്ടബിൾ ബോണ്ടുകളോ അമേരിക്കൻ ഡിപ്പോസിറ്ററി റെസിപ്റ്റുകൾ വഴിയോ മൂലധനസമാഹരണം നടത്താനാണ് പരിപാടി.