മലപ്പുറത്ത് കെടിഎം സ്റ്റണ്ട് ഷോ

Posted on: May 18, 2015

KTM-Stunt-MPM--may-2015-Big

മലപ്പുറം : പ്രഫഷണൽ സ്റ്റണ്ട് റൈഡർമാരുടെ ത്രസിപ്പിക്കുന്ന ബൈക്ക് ഓട്ടങ്ങളും വൈദഗ്ധ്യവും മലപ്പുറത്തിന് പരിചയപ്പെടുത്താൻ കെടിഎം സ്റ്റണ്ട് ഷോ സംഘടിപ്പിച്ചു. മലപ്പുറം കോട്ടക്കുന്ന് ഹെലിപാഡിൽ കെടിഎം ഡ്യൂക്കിൽ നടത്തിയ പ്രകടനം മലബാറിലെ കാണികളെ കോരിത്തരിപ്പിച്ചു. കെടിഎം ബ്രാൻഡിനെ ബജാജ് ഉപഭോക്താക്കൾക്ക് അനുഭവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രൊ ബൈക്കിംഗ് വൈസ് പ്രസിഡന്റ് അമിത് നന്ദി പറഞ്ഞു.

പ്രധാനനഗരങ്ങളിൽ സംഘടിപ്പിച്ചു വരുന്ന പ്രഫഷണൽ സ്റ്റണ്ടുകൾ സമീപ‘ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. പ്രീമിയം ബ്രാൻഡായ കെടിഎമ്മിലൂടെ ഏറ്റവും ഉജ്വലമായ അനുഭവമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തിന് പുറമെ കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ പട്ടണങ്ങളിലും കെടിഎം സ്റ്റണ്ട് ഷോ ഇതിനകം അരങ്ങേറി. കെടിഎം ആരാധാകർക്ക് ഡ്യൂക്ക് 200, ഡ്യൂക്ക് 390 മോഡലുകൾ പെരിന്തൽമണ്ണ ബൈപാസിലെ ഊട്ടി റോഡ് ജംഗ്ഷനിലുള്ള ആസ്പയർ ട്രേഡ് സെന്ററിൽ നിന്നും സ്വന്തമാക്കാം.